എന്നാൽ ഇസ്ലാമിക ലോകത്ത് ഫെമിനിസത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത് 1980 കൾക്ക് ശേഷമണ്. അക്കാലത്ത് ഫെമിനിസം മതേതരത്വ ചർച്ചകളിൽ നിന്ന് കുതറി മാറി മതങ്ങളുമായി സംവദിക്കാൻ തുടങ്ങി. ഇതിൽ പടിഞ്ഞാറിന്റെ പങ്ക് വളരെ തെളിഞ്ഞു കാണാം. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിന്റ നേരിട്ടുള്ള ആക്രമണങ്ങള്‍ അവസാനിക്കുകയും ആശയ തലങ്ങളിലൂടെ വഹാബിസത്തിന്റെ ഉത്ഭവം ഇതിന് മുതൽ കൂട്ടായി കൂട്ടാവുകയും ചെയ്തു.
അരാജകത്വം കൂടപ്പിറപ്പായ ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തിൽ ഇസ്ലാം നടത്തിയ നവോത്ഥാനം തുല്യതയർഹിക്കാത്തതാണ്. ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ ജീവനോടെ കുഴിച്ചുമൂടിയ സമൂഹത്തിലാണ് സ്ത്രീക്ക് സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിക്കുന്നത്. ആയതിനാലാണ് പ്രവാചകനെ ഫാത്തിമ മെർസീനിയെ പോലുള്ളവർ ആദ്യ ഫെമിനിസ്റ്റായി ഉയർത്തിക്കാട്ടുന്നത്. പടിഞ്ഞാറൻ ഫെമിനിസം ഇസ്ലാമിനെ നിശിതമായി വിമർശിച്ചപ്പോൾ അഭ്യസ്ത്യ വിദ്യരായ മുസ്ലിം സ്ത്രീകൾ ഇസ്ലാമിനകത്ത് തങ്ങളുടെ സ്ഥാനം തിരയുകയാണ് ചെയ്തത്. മാത്രവുമല്ല, മതേതര മുഖ്യധാര ഫെമിനിസ്റ് കൂട്ടായ്മകളിൽ നിന്ന് നേരിട്ട അന്യവത്കരണം ഫെമിനിസത്തിന്റെ മതേതരാനന്തര രാഷ്ട്രീയ ചർച്ചകൾക്ക് സഹായകമായി. 2014-ൽ പ്രസിദ്ധീകരിച്ച Feminist Edges of Quraan എന്ന പുസ്തകത്തിൽ ആയിഷ ഹിദായത്തുള്ള തന്റെ അമേരിക്കൻ യൂണിവേഴ്സിറ്റി കാലത്ത് ഒരേ സമയം മുസ്ലിമായും ഫെമിനിസ്റ്റായും നിൽക്കാൻ കഴിയാത്ത സ്വത്വ പ്രതിസന്ധിയെ കുറിച്ച് പറയുന്നത് കാണാം. കൂടാതെ പാശ്ച്യാത്യ ഫെമിനിസം ഇസ്ലാമിനെ വസ്ത്രധാരണയുടെ അടിസ്ഥാനത്തിൽ വിമർശനം തുടങ്ങിയപ്പോൾ വസ്ത്രം ധരിക്കാതിരിക്കാനുള്ള സ്വാതന്ത്യം പോലെ തന്നെ വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും കാതറിനെപ്പോലെയുള്ളവർ വാദമുയർത്തി. ഹിജാബോ നിഖാബോ ധരിക്കുന്ന മുസ്ലിം സ്ത്രിയ പൂർണ സ്ത്രീയായി അംഗീകരിക്കുന്നതിലെ മുഖ്യധാര വൈമുഖ്യതയെയും അവർ ചോദ്യം ചെയ്തു. ലൈലാ അഹ്‌മദ് ഫാത്തിമ മെർസീനി , സബാ മഹ്മൂദ് ,കാതറിൻ ബുള്ളക്ക് , അലി കോഷി എന്നിവർ ഇസ്ലാമിക ഫെമിനിസത്തിന്റെ വളർച്ചയിൽ ധാരാളം സംഭാവനയർപ്പിച്ചവരാണ്. ഇസ്ലാമിന്റെ പേരിൽ മുസ്ലിം ലോകത്ത് നടമാടുന്ന സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിക്കുവാനും സ്ത്രീകൾക്കും ഖുർആനിലും സുന്നത്തിലും പരിഗണനയുണ്ടെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്താൻ സഹായിച്ചു. മാത്രവുമല്ല, നിഖാബ് ധരിക്കുന്ന / ഇസ്ലാമിക നിയമം അനുസരിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള പൊതുബോധം തിരുത്തുവാനും അവർ എത്രത്തോളം ഇസ്ലാം എന്ന വ്യവസ്ഥയിൽ സുരക്ഷിതരാണ് / സന്തോഷകമാണന്ന് ലോകത്തെ ബോധ്യപ്പെടുത്താനും സഹായിച്ചു. ആധുനിക ലോകത്ത് ത്രീവ വാദികളുടെയും ഇസ്ലാമിക വിരുദ്ധരുടെയും നിലപാടുകൾക്കെതിരെ ശബ്ദം ഉയർത്തിയത് ഇസ്ലാമിക ഫെമിനിസ്റ്റ് സംഘങ്ങളുടെ പ്രാധ്യാനത്തെ വിളിച്ചോതുന്നു. ആദ്യ കാല ഇസ്ലാമിക ഫെമിനിസ്റ്റുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഖുർആനിലെ സ്ത്രീ വായനകളിലായിരുന്നു. ഇതിൽ പ്രധാനമാണ് അസ്മാ ലംറാബിത്തിന്റെ വായന. അന്ന് ഇസ്ലാമിക ഫെമിനിസം സ്ത്രീകളെപ്പറ്റിയും ലിംഗഭേദത്തെ പറ്റിയുമുള്ള ഖുർആൻ സൂക്തങ്ങളുടെ വായന, ഖുർആനിൽ ലിംഗ ഭേദത്ത അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ള പ്രമേയങ്ങളെ പുനർവായിക്കുക എന്ന് രണ്ട് മാർഗങ്ങളെയാണ് അവലംബിച്ചിരുന്നത്. എന്നാൽ ലംറാബിത് ഇസ്ലാമും ലിംഗനീതിയും സമന്യയിപ്പിച്ചു കൊണ്ട് നടത്തിയ വായന മൂന്നാം വായന (third way) എന്നറിയപ്പെടുന്നു . അതു പോലെ ഖുർആനിലെ ലിംഗഭേദത്തെ കുറിച്ചെഴുതുകയും എന്നും ഖുർആനിലെ ആൺ മേകായ്മയെ വിമർശനവിധേയമാക്കിയവരായിരുന്നു ആമിനാ വദൂദ്. Quran and women എന്നതിൽ ഈ പരാമർശം കാണാം. എന്നാൽ അസ്മാ ബർലാസ് , ഹാദിയാ മുബാറക്ക്, ലാലെ ബാക്‌തിയാർ എന്നിവർ വദൂദിനെ നിശിതമായി തന്നെ വിമർശിക്കുന്നു. പ്രവാചകൻ ഒരു ഫെമിനിസ്റ്റായിരുന്നുവെന്നും എന്നാൽ ഉമർ (റ) ന്റെ സമ്മർദ്ദം മൂലമാണ് സ്വാതന്ത്യം നൽകാതിരുന്നത് / സമൂഹ്യ ഇടപെടലിനെ കുറച്ചത് എന്ന് ഫാത്തിമ മെർ സീനി ത്തന്റ women and veil എന്ന കൃതിയിൽ കാണാം. എന്നാൽ ഇത് ഇസ്ലാമിന്റെ പാഠങ്ങളുടെ തെറ്റായ വായനകളിലൂടെ സംഭവിച്ചതാണന്ന് കാതറിൻ ബുള്ളക്ക് തന്റെ
മുസ്ലിം പെണ്ണും മുഖ പടവും ( മലയാള വിവർത്തനം) എന്ന കൃതിയിൽ സമർഥിക്കുന്നതായി കാണാം.
പടിഞാറൻ ഓറിയന്റലിസ്റ്റുകളുടെ പ്രധാന വിമർശനം ഖുർആൻ പുരുഷ കേന്ദ്രീകൃതവും സ്ത്രീകളെ ഇകഴ്ത്തിക്കാണിക്കുന്നു എന്നാതാ യിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഉമ്മു സലമ (റ) തിരുനബിയോട് പരാതിപ്പെട്ടപ്പോൾ അവിടുന്ന് സമാശ്വാസിപ്പിക്കുന്നതിനെ ഇസ്ലാമിക് ഫെമിനിസ്റ്റുകൾ ഉയർത്തിക്കാണിക്കുകയും പ്രവാചകർ എത്രത്തോളം സ്ത്രീ സൗഹൃദയർ ആയിരുന്നുവെന്ന് അവർ ചിത്രികരിക്കന്നുണ്ട്. പിന്നീട് ഈ വായനകൾ ഇസ്ലാമിക് നിയമ സംഹിത , സൂഫിസം പോസ്റ്റ് കോളോണിയലിസം തുടങ്ങി മേഖലകളിലേക്ക് വികസിക്കുന്നു. എന്നാൽ ഇതിന്റെ വിമർശനങ്ങളോട് ഇസ്ലാമിക ഫെമിനസത്തിന്റെ മേഖലയിൽ സംവാദ മണ്ഡലം വികസിച്ചിട്ടില്ല. കാരണം ഇസ്ലാമിക ഫെമിനസം പ്രധാനമയും ഊന്നൽ നൽകുന്നത് ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾക്കാണ്. പിന്നീടങ്ങോട്ട് സാമ്രാജ്യത്വം ഫെമിനിസത്തെ വിമർശിക്കുന്നതിലേക്കും വളർന്നു. ഇതിൽ പ്രധാനിയാണ് ഇറാനിയൻ - അമേരിക്കൻ ഫെമിനിസ്റ്റ് ചിന്തകയായ ഫാത്തിമ കേശവാ സ് ഇതിനു ശേഷം ഡീ കൊളോണിയൽ ഫെമിനസത്തിലേക്ക് വളർന്നു ഹൂറിയ ബെൽ തജ ആയിരുന്നു. ഇതിൽ പ്രധാനി സംവാദ മേഖലയിൽ രൂപപ്പെട്ട ഇസ്ലാമിക ഫെമിനിസം രാഷ്ട്രീയമായി രൂപം പ്രാപിച്ചത് 1954-ൽ നടന്ന അൾജീരിയൻ വിപ്ലവത്തിൽ ഫ്രഞ്ച് അധിനിവേശത്തിനെതിരെ മുഖം മറച്ച് സ്ത്രീകൾ പ്രതിഷധം നടത്തിയത് ശുഭസൂചനക നൽകുന്നു. പിന്നീട് മലേഷ്യയിൽ രൂപപ്പെട്ട Islamic Women Right Movement പോലോത്തത് ലോകത്താകമാനം രൂപപ്പെടാൻ തുടങ്ങി. അതു പോല തന്നെ അഫ്ഗാനിസ്ഥാനില താലിബാൻ തീവ്രവാദികളുടെ ആധിപത്യത്തിനെതിരെ മുസ്ലിം സ്ത്രീകൾ നടത്തിയ പ്രതിഷേധങ്ങളും ഫ്രാൻസിലെ ഹിജാബ് വിരുദ്ധ നിയമങ്ങൾക്കെതിരെ നടപ്പാക്കിയ #hands of my hijab കാമ്പയിനുകൾ തുടങ്ങിയ മുസ്ലിം സ്ത്രീക്ക് പുതിയ മുഖങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ സകലതിലും ഇസ്ലാം / മുസ്ലിം വിരുദ്ധത കാണുന്ന ഇസ്ലാമിക ഫോബിയക്കാർക്കു ള്ള മറുപടിയാണ് ഇത്തരം പ്രസ്ഥാനങ്ങൾ.
മുനീബ് അബ്ദുൽ ഹക്കീം
COMMENTS